ഒരു ഘട്ടത്തില്‍ അസുഖം മൂര്‍ച്ചിച്ഛതിനെ തുടര്‍ന്ന് കുറുപ്പിനെ ഭോപ്പാലിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ച കേരളാ പോലീസ് അവിടെ എത്തുമ്പോഴേക്കും അയാള്‍ കിഴക്കന്‍ യുപിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറി. അവിടെനിന്ന് അതിവിദഗ്ധമായി നേപ്പാളിലേക്ക് കടക്കുകയും ചെയ്തു.